+91 496 2690391
dsanandi@gmail.com
Nandi
Koyilandi, Kerala

2023-02-20
ദാറുസ്സലാം തനാഫുസ് വിദ്യാര്‍ത്ഥി ഫെസ്റ്റ്

അറുപത്തിമൂന്ന് ഖുര്‍ആനിക് - ഇസ്ലാമിക് - സെക്യുലര്‍ കലാലയങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ദേശാന്തര പ്രശസ്തമായ ഇസ്ലാമിക പഠന പ്രബോധന കേന്ദ്രമായ നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്ലാമിയ്യയുടെ നാല്‍പ്പത്തേഴാം വാര്‍ഷിക പതിനഞ്ചാം സനദ് ദാന സമ്മേളനമാണ് ഈ വരുന്ന 24 - 26 തിയ്യതികളില്‍. ദാറുസ്സലാം കലാലയ ശ്രംഖലയായ CDIC രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള ഇന്റര്‍ കൊളീജിയേറ്റ് ടാലന്റ് ഷോയാണ് തനാഫുസ്. തനാഫുസ്'23 ദാറുസ്സലാം സമ്മേളനത്തോടനുബന്ധിച്ച് കൊണ്ട് 20-23 തിയ്യതികളില്‍ നടക്കുകയാണ്. 20 ന് വൈകുന്നേരം ദാറുസ്സലാമിന് കീഴില്‍ വരുന്ന മൂവ്വായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന Eduparade Grand Assembly യോടെ തനാഫുസിന് തിരിതെളിയും. കേരളത്തിലെ, ഒരുപക്ഷേ ലോകത്തെ തന്നെ ഏറ്റവും അംഗബലവും വൈപുല്യവുമുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജുകളിലെ 2000 ത്തിലധികം സന്തതികളില്‍ നിന്ന്, നേരത്തെ നടന്ന വിവിധ സോണല്‍ മത്സരങ്ങളില്‍ വെച്ച് തെരെഞ്ഞടുക്കപ്പെട്ട പ്രതിഭകളുടെ കലാമത്സരങ്ങള്‍ എന്നതാണ് തനാഫുസിന്റെ പ്രത്യേകത. വിവിധതലങ്ങളിലുള്ള സമന്വയ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ സമയോചിതവും നൂതനവുമായ രീതികളവലംബിച്ച് വിവിധഭാഷാ- സാങ്കേതിക - മേഖലകളിലെയും ആനുകാലിക സംവേദന രീതികളിലെയും ഏറ്റവും പ്രസക്തമായ വിഷയങ്ങളില്‍ തുടര്‍ന്ന് മാറ്റുരക്കും. ഈ ദിവസങ്ങളില്‍ എല്ലാവരുടെയും ശ്രദ്ധയും പിന്തുണയും നന്തി ദാറുസ്സലാമിലേക്കുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദാറുസ്സലാമിന് വേണ്ടി എല്ലാവരേയും പരിപാടികളിലേക്ക് ക്ഷണിക്കുന്നു. #Thanafus_23 #Darussalam_intercollegiate_fest #JamiaDarussalamnandi

Notifications

Related News and Events

തർഖിയ ഇൻ്റർവ്യു
നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യ ഫൈനല്‍ പരീക്ഷാ ഫലം (2022-23) പ്രസിദ്ധീകരിച്ചു